Monday, August 2, 2010


13 comments:

 1. ഈശ്വരാ! എത്ര മനോഹരമായിരിക്കുന്നു .....
  താങ്കളുടെ കഴിവുകളുടെ മുന്നില്‍ ആരാധനയോടുകൂടി കൈ കൂപ്പുന്നു ...
  അനഘയുടെ അമ്മ വായിച്ചന്നു മുതല്‍ , താങ്കളുടെ കഴിവിനെ വല്ലാതെ ഇഷ്ടപെടുന്നു ..
  ഇപ്പോള്‍ ഈ വര്‍ണ്ണങ്ങളുടെ മായക്കാഴ്ചയും ....ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ,
  ഇനിയും മുന്നേറാന്‍ ..
  you are bound to reach more heights.....and u can

  ReplyDelete
 2. അക്ഷരം , നല്ല വാക്കുകള്‍ സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്നു .
  വരയും എന്‍റെ ഒരു മോഹം , എഴുത്തുപോലെ ,
  പുനര്‍ജനിക്കാന്‍ ഒട്ടും മോഹമില്ലാത്തതുകൊണ്ട് ഇവിടെ
  മോഹങ്ങളെല്ലാം തീര്‍ത്തിട്ട് പോകാനുള്ള പ്രാര്‍ഥന , ശ്രമം ,
  അത്രേയുള്ള ..പ്രോത്സാഹനവും പ്രാര്‍ഥനയും എന്നുമുണ്ടാവാന്‍
  ആഗ്രഹിച്ചുകൊണ്ട്‌ ..സ്നേഹത്തോടെ ....

  ReplyDelete
 3. കൊടു കൈ .......
  എന്താ ഈ കാണുന്നെ..... ഭയങ്കര സന്തോഷം....
  you are really amazing ....
  വരച്ചിരിക്കുന്ന രിതിയും ... നിറങ്ങളും എല്ലാം.... ഇനിയും മനോഹരമായ ചിത്രങ്ങള്‍ വരക്കുക... പങ്കുവെയ്ക്കുക ....
  സത്യം പറയാലോ വിശ്വസിക്കാന്‍ പറ്റിയില്ല ... കെട്ടിപ്പിടിച്ചു ഒരുമ്മ തരാനാണ് ആദ്യം തോന്നിയത്... പെണ്‍കുട്ടി ആയത് കൊണ്ട് ആ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നു ...
  എല്ലാ ആശംസകളും ....
  സ്നേഹപൂര്‍വ്വം ...
  ദീപ്

  ReplyDelete
 4. കഥയില്ലാത്തവളെന്ന പേരിലെ കൌതുകമാണെന്നെ ഇവിടെത്തിച്ചത്…പക്ഷെ അതു പേരിൽ മാത്രമാണെന്ന് വന്നപ്പോൾ മനസ്സിലായി…
  എന്താ കഥ…….
  സുഹൃത്തെ…ചിത്രങ്ങൾ കണ്ട് ഞാൻ മിഴിച്ചിരുന്നു പോയി…ഗംഭീരമായിരിക്കുന്നു…ആദ്യത്തെത് പാർവ്വതി ദേവിയാണോ…? പിന്നെ വര മാത്രമല്ല വരികൾ കൊണ്ടും അസാരം ചില പ്രയോഗങ്ങളുണ്ടെന്ന് ഒരു കമന്റിന്റെ മറുപടി കണ്ടപ്പോൾ മനസ്സിലായി…എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 5. വിമല്‍ ,
  സന്തോഷവും നന്ദിയും പറയാന്‍ അല്പം വൈകി ,
  ക്ഷമ ചോദിക്കുന്നു .
  ആദ്യത്തേതില്‍ ശ്രീപാര്‍വതിയും കുഞ്ഞു ഗണേശനും .
  സ്നേഹപൂര്‍വ്വം
  ഗീത .

  ReplyDelete
 6. എന്തായി പരയിണേ...
  കഥയില്ലാ‍ത്തവളോ...?
  കഴിവും,കഥയും ഉള്ളവൾ തന്നെ..
  എല്ലാം അസ്സലായിരിക്കുന്നൂ...അഭിനന്ദനങ്ങൾ..കേട്ടൊ

  ReplyDelete
 7. വളരെ മനോഹരമായിരിക്കുന്നു...വരയും വരിയും..

  ReplyDelete
 8. അല്ലയോ പടച്ച തമ്പുരാനെ ഇത്തരം വിസ്മയങ്ങള്‍ തീര്‍ക്കുവാന്‍ അവിടുന്ന് തിരഞ്ഞെടുത്തത് ഈ കഥയില്ലാത്തവളെയാണോ ദൈവമേ ! :)
  കഥയില്ലാത്തവള്‍ എന്ന പേര്‍ വേണ്ട ട്ടോ.അത് ചേരില്ല മാഷിന്..ഒട്ടുമേ ! ഞാന്‍ ഒന്നു ഉമ്മ വെച്ചോട്ടേ അനിയന്റെ സ്ഥാനത്തു നിന്നു.
  കൂടാതെ ശ്രീ പാര്‍വ്വതിയുടെ കൈയിലെ ആയുധത്തിലേയും , ഗണപതിയുടെ കാലില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വെള്ളി വെളിച്ചം അടിയന്റെ കണ്ണിനെ മഞ്ഞളിപ്പിക്കുന്നു. അപാര കളര്‍ചേരുവ...ഭാവനസാന്ദ്രം ! അതി സൂക്ഷ്മത ഒക്കെ സമ്മേളിക്കുന്നു.......ഒന്നു പരിചയപ്പെടണം എനിക്ക്...മാഷിനെ...വിരോധമില്ലെങ്കില്‍ !!
  ചൂണ്ടുപലകക്ക് സുരേഷേട്ടന്...നന്ദി !

  ReplyDelete
 9. മനോഹരം. കലാകാരിയുടെ ദൈവസൃഷ്ടി.
  നന്ദി സോണ ഈ കാഴ്ച കാണാന്‍ വിളിച്ചതിന്.

  ReplyDelete
 10. വളരെ രസകരമായ ചിത്രങ്ങള്‍... എന്റെ ഒരു സുഹൃത്തുണ്ട് ചെന്നയില്‍, അവളുടെ പേര്‍ വീണാ വിജയ് എന്നാണ്.... അതി മനോഹരമായി പെയിന്റിങ്ങുകള്‍ ചെയ്യുന്ന ആ കുട്ടി അവ്വാളുടെ ചെന്നയിലെ ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ കലഅഹൃദയത്തെ തളച്ചിട്ടിരിക്കുന്നു... അത്തരം കലാകാരന്മാര്‍ സമൂഹത്തോട് ദോഷമാണ് ചെയ്യുന്നത്... ചേച്ചി ഇതുമായി പുറം ലോകത്തെത്തണം പ്പ്ലീസ്.. അപെക്ഷയാണ്.

  ReplyDelete
 11. കൂട്ടുകാരെ ,
  വളരെ സന്തോഷം , വരവിനും വാക്കുകള്‍ക്കും .
  neervilaakan ,
  ഒരു പ്രദര്‍ശനത്തിനു വേണ്ടുന്ന രീതിയില്‍ ആയിട്ടില്ല .
  അതില്‍ ഒരു താല്‍പര്യവും ഇല്ല എന്നതും സത്യം .
  ഓരോരുത്തരോടും പ്രത്യേകം പ്രത്യേകം
  നന്ദി പറയുന്നു .
  സ്നേഹപൂര്‍വം ,
  ഗീത രവിശങ്കര്‍ .

  ReplyDelete
 12. കഥയില്ലാത്തവൾ........
  ഈ പേരു പോരല്ലോ.
  ഞാൻ കൂടെ വരാൻ തീരുമാനിച്ചു.
  ഇനിയും ഇനിയും വരയ്ക്കൂ.........

  ReplyDelete
 13. എച്ചുമുക്കുട്ട്യേ ,
  ഞാനവിടെ വന്നിരുന്നു , പലതവണ .
  ഒരുങ്ങിനില്‍ക്കുന്ന അക്ഷരങ്ങളെ കണ്ട്
  അസൂയയോടെ നോക്കി നിന്നിരുന്നു .
  കൂടെ പോന്നോളൂ , ധൈര്യമായി .
  നടന്ന് നടന്ന് കാലിടറുമ്പോള്‍ താങ്ങാന്‍
  ഒരാളുണ്ടല്ലോ എന്നൊരു സമാധാനം ....
  സ്നേഹപൂര്‍വം .

  ReplyDelete